Guest Book
Kerala temples,Bhadrakali temple,Bhadrakali temples at Kerala,vallayil devi temple,Temples at alappuzha,Temples at kerala,sree nagaraja temple mannarasala, subrahmanya swami temple haripad,vallayil devi temple ,temples at alappuzha,temples at haripad
About Us Activities Events Specialities Photogallery Feedback
ചരിത്രം  

 

ചരിത്രാതീത കാലം മുതല്‍ മദ്ധൃ തിരുവിതാംകൂറില്‍ നില നില്‍ക്കുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ് വല്ലയില്‍ ദേവീ ക്ഷേത്രം.ശാന്ത സ്വരൂപിണിയുടെ ഭാവത്തിലുള്ള ഇവിടുത്തെ ദേവി ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് അഭയമേകുന്ന അഭീഷ്ട വരദായനി ആണെന്ന് ഈ പ്രദേശത്തെ ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.ക്ഷേത്രോത്പത്തിയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഇടപ്പള്ളി തമ്പുരാന്റെ ഭരണ കാലത്ത് പണി കഴിപ്പിച്ച ക്ഷേത്ര മെന്നാണ് പ്രാദേശികമായ വിശ്വാസം. ക്ഷേത്രം ഉള്‍പ്പെട്ടിരുന്ന വസ്തുവകകള്‍ കൊപ്പാറേത്തു കുടുംബക്കാ൪ വിലയ്ക്കു വാങ്ങിയെന്നാണ് പഴമക്കാ൪ പറയുന്നത് പില്‍ക്കാലത്ത് ക്ഷേത്രവും ബന്ധപ്പെട്ട വസ്തുവകകളും പല൪ക്കായി കൈമാറ്റം ചെയ്യപ്പെട്ടു

കാലപ്പഴക്കത്താല്‍ ക്ഷേത്രം ജീ൪ണ്ണിച്ച് നാമാവശേഷമാവുകയും ക്ഷേത്രസ്ഥാനത്ത് ഒരു കൂറ്റ൯ ചിതല്‍പുറ്റ് രൂപപ്പെടുകയും

 
ഭക്തജനങ്ങള്‍ അവിടെ ആരാധിക്കുകയും ചെയ്തു പോന്നിരുന്നു.ഒരു ചിതല്‍പുറ്റ് മാത്രം നിലനിന്ന അവസരത്തിലാണ് സ്ഥലത്തിന്റെ ഉടമയായ പെരുനിലത്തേത്തു പടീറ്റതില്‍ ശ്രീ കുഞ്ഞുകൃഷ്ണ പിള്ള മക൯ രാധാകൃഷ്ണ പിള്ള അഞ്ച് സെന്റ് സ്ഥലം അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ശ്രീ എം.കെ.കെ.നായരുടെയും ക്ഷേത്രോദ്ധാരണ കമ്മറ്റി പ്രസിഡന്റ് മീനത്തേതില്‍ ശ്രീ ഗോപാല പണിക്കരുടേയും പേരില്‍ ആധാരം നടത്തിയത്..

     


സമ൪പ്പിച്ചത്

ജയേഷ്,ഐശ്വര്യ
പുതിയവിള വടക്ക്
കരീലകുളങ്ങര.പി.ഒ.

Home Guest Book Contact Us